X
    Categories: indiaNews

ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നു; നാലു മരണം

ഉത്തരാഖണ്ഡില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. തീയില്‍പ്പെട്ട് നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചതായി വിവരമുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് സംസ്ഥാനത്തെ വിവിധ മേഖലയിലെ 32 ഹെക്ടര്‍ വനഭൂമിയിലേക്ക് തീപടര്‍ന്നു പിടിച്ചത്. തീയണക്കാനുള്ള ശ്രമം തുടരുകയാണെന്ന് സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തതായി മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് പറഞ്ഞു. 37 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്.

web desk 1: