X

ഭൂമി കുലുക്കി ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ്; നടുക്കം മാറാതെ ലോകം

പ്യോങ്യാങ്: കൊറിയന്‍ മേഖലയുടെ സമാധാന പ്രതീക്ഷകളെ മുഴുവന്‍ ഭസ്മമാക്കി ഉത്തരകൊറിയ ആറാമതും ആണവപരീക്ഷണം നടത്തി. പ്രകോപനങ്ങിളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ അത്രയും കാറ്റില്‍പറത്തിയായിരുന്നു ഹൈഡ്രജന്‍ ബോംബ് പരീക്ഷണം.ഉത്തരകൊറിയ ഇതുവരെ നടത്തിയതില്‍വെച്ച് ഏറ്റവും വലിയ ആണവപരീക്ഷണമാണിത്.

ഇതേ തുടര്‍ന്ന് കൊറിയന്‍ മേഖലയില്‍ വന്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെന്നാണ് യു.എസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നത്.
ആണവായുധം ഘടിപ്പിക്കാവുന്ന മിസൈലും സ്വന്തമാക്കിയതായി ഉത്തരകൊറിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അവകാശപ്പെട്ടു. ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തി പ്രകോപനം സൃഷ്ടിച്ച ശേഷം നടത്തിയ ആണവ പരീക്ഷണം ഉത്തരകൊറിയ ലോകത്തിനു നല്‍കുന്ന ശക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ഉത്തരകൊറിയന്‍ നീക്കത്തെ അപലപിച്ചു. വളരെ ശത്രുതാപരവും അപകടകരവുമാണ് ഉത്തരകൊറിയയുടെ വാക്കുകളും പ്രവൃത്തികളുമെന്ന് ട്രംപ് പറഞ്ഞു. ശക്തമായി പ്രതികരിക്കുമെന്ന് ദക്ഷിണകൊറിയ അറിയിച്ചു.

പ്രഹരശേഷിക്ക് തെളിവായി തുരങ്കം തകര്‍ന്നു

ഉത്തരകൊറിയ ആണവായുധങ്ങള്‍ പരീക്ഷിക്കുമ്പോഴെല്ലാം അവയുടെ തീവ്രതയിലും ഫലപ്രാപ്തിയിലും സംശയം പ്രകടിപ്പിച്ച് മുഖം രക്ഷിക്കാനാണ് അമേരിക്ക ശ്രമിക്കാറുള്ളത്. ഇത്തവണയും ആണവായുധ പരീക്ഷണത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ഉത്തരകൊറിയയുടെ നേട്ടത്തെ വില കുറച്ചു കാണിക്കാനാണ് യു.എസ് ശ്രമിക്കുന്നത്. ആറാമത്തെ ആണവപരീക്ഷണം പൂര്‍ണ വിജയമായിരുന്നുവെന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നു.

മിസൈലുകളില്‍ ഘടിപ്പിക്കാവുന്ന ആണവപോര്‍മുനകള്‍ സ്വന്തമാക്കിയതായും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെയും ചൈനയുടെയും ഭൂകമ്പമാപിനിയില്‍ 6.3 തീവ്രതയുള്ള പ്രകമ്പനം രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, പരീക്ഷണം നടന്ന ഭൂഗര്‍ഭ തുരങ്കത്തിന്റെ ഒരു ഭാഗം തകരുകയും ചെയ്തിട്ടുണ്ട്. മുന്‍ പരീക്ഷണങ്ങളെക്കാള്‍ പതിന്മടങ്ങ് ശക്തമായിരുന്നുവെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. തുരങ്കത്തിലുണ്ടായ തകര്‍ച്ച പരിശോധിച്ച് തീവ്രത അളക്കാവുന്നതാണെന്ന് ആണവ പ്രതിരോധ വിദഗ്ധ കാതറിന്‍ ഡില്‍ പറഞ്ഞു. ഏതു തരം ആണവായുധമാണ് ഉത്തരകൊറിയ പ്രയോഗിച്ചതെന്ന് സ്ഥിരീകരിക്കാനിരിക്കുന്നതേയുളളൂവെന്ന് അവര്‍ വ്യക്തമാക്കി.

അമേരിക്കക്കു മുന്നില്‍ ഇനി എന്തുണ്ട്

കൊറിയന്‍ മേഖലയിലെ സ്്‌ഫോടനാത്മക അന്തരീക്ഷത്തിന് തീകൊളുത്തുന്ന വിധമാണ് ഉത്തരകൊറിയയുടെ പുതിയ ആണവ പരീക്ഷണം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെയും പോര്‍വിളികള്‍ക്കൊടുവില്‍ നടന്ന ആണവ പരീക്ഷണത്തില്‍ ദുരന്തം മണക്കുന്നുണ്ട്. സംയമനത്തിന് തയാറാകാതെ വെല്ലുവിളിയുടെ പാതയിലൂടെ മാത്രം പോകുന്ന ഉത്തരകൊറിയയെ എന്തു ചെയ്യണമെന്ന ചോദ്യത്തിന് അമേരിക്കക്കും ഉത്തരമില്ല.

ആണവായുധം കൈവശമുള്ളതുകൊണ്ടായിരിക്കാം അമേരിക്ക ഉത്തരകൊറിയയെ തൊടാന്‍ മടിക്കുന്നത്. ഉത്തരകൊറിയയുടെ ആയുധ പദ്ധതികള്‍ ലോകത്തിനു മുഴുവന്‍ ഭീഷണിയാണ്. എന്നിട്ടും അവരോട് അനുരഞ്ജനത്തിന്റെ ഭാഷയില്‍ സംസാരിക്കാനാണ് അമേരിക്കക്കും പാശ്ചാത്യ ലോകത്തിനും താല്‍പര്യം. ഇറാഖിനെയും അഫ്ഗാനിസ്താനെയും ആക്രമിക്കാന്‍ കാണിച്ച ആവേശം ഉത്തരകൊറിയയില്‍ എത്തുമ്പോള്‍ അമേരിക്കക്ക് ചോര്‍ന്നുപോകുകയാണ്. ഉത്തരകൊറിയക്കെതിരെയുള്ള ഏത് സൈനിക നീക്കവും വന്‍ ദുരന്തത്തിലായിരിക്കും അവസാനിക്കുകയെന്ന് ട്രംപ് ഭരണകൂടത്തിന് അറിയാം.

അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. യുദ്ധമുണ്ടായാല്‍ ദക്ഷിണകൊറിയ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളും അപകടത്തില്‍പെടും. സൈനിക നടപടിക്ക് ശ്രമിക്കരുതെന്ന് ദക്ഷിണകൊറിയ അമേരിക്കയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. പസിഫികിലെ ഗുവാം ദ്വീപിലുള്ള യു.എസ് സൈനിക താവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു. യുദ്ധം അപകടം ചെയ്യുമെന്ന് യു.എസ് പ്രതിരോധ വകുപ്പും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയെ കൂട്ടുപിടിച്ച് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയാണ് അമേരിക്ക ഇതുവരെ ചെയ്തുപോരുന്നത്. ചൈനയെ ആയുധമാക്കി ഉത്തരകൊറിയയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ട്രംപ് നടത്തിയ ശ്രമം പരാജയമായിരുന്നു.
ആറാമത്തെ ആണവപരീക്ഷണത്തെ ചൈനയും അപലപിച്ചിട്ടുണ്ട്. പക്ഷെ, ഉത്തരകൊറിയക്കെതിരെയുള്ള ഏത് നീക്കവും കരുതലോടെ വേണമെന്ന് ചൈന അമേരിക്കയെ ഉപദേശിക്കുന്നു.

ആണവ തീക്കളികള്‍ ഇതുവരെ

കൊറിയന്‍ മേഖലയിലെ സ്്‌ഫോടനാത്മക അന്തരീക്ഷത്തിന് തീകൊളുത്തുന്ന വിധമാണ് ഉത്തരകൊറിയയുടെ പുതിയ ആണവ പരീക്ഷണം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെയും പോര്‍വിളികള്‍ക്കൊടുവില്‍ നടന്ന ആണവ പരീക്ഷണത്തില്‍ ദുരന്തം മണക്കുന്നുണ്ട്. സംയമനത്തിന് തയാറാകാതെ വെല്ലുവിളിയുടെ പാതയിലൂടെ മാത്രം പോകുന്ന ഉത്തരകൊറിയയെ എന്തു ചെയ്യണമെന്ന ചോദ്യത്തിന് അമേരിക്കക്കും ഉത്തരമില്ല. ആണവായുധം കൈവശമുള്ളതുകൊണ്ടായിരിക്കാം അമേരിക്ക ഉത്തരകൊറിയയെ തൊടാന്‍ മടിക്കുന്നത്. ഉത്തരകൊറിയയുടെ ആയുധ പദ്ധതികള്‍ ലോകത്തിനു മുഴുവന്‍ ഭീഷണിയാണ്. എന്നിട്ടും അവരോട് അനുരഞ്ജനത്തിന്റെ ഭാഷയില്‍ സംസാരിക്കാനാണ് അമേരിക്കക്കും പാശ്ചാത്യ ലോകത്തിനും താല്‍പര്യം.

ഇറാഖിനെയും അഫ്ഗാനിസ്താനെയും ആക്രമിക്കാന്‍ കാണിച്ച ആവേശം ഉത്തരകൊറിയയില്‍ എത്തുമ്പോള്‍ അമേരിക്കക്ക് ചോര്‍ന്നുപോകുകയാണ്. ഉത്തരകൊറിയക്കെതിരെയുള്ള ഏത് സൈനിക നീക്കവും വന്‍ ദുരന്തത്തിലായിരിക്കും അവസാനിക്കുകയെന്ന് ട്രംപ് ഭരണകൂടത്തിന് അറിയാം. അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. യുദ്ധമുണ്ടായാല്‍ ദക്ഷിണകൊറിയ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളും അപകടത്തില്‍പെടും. സൈനിക നടപടിക്ക് ശ്രമിക്കരുതെന്ന് ദക്ഷിണകൊറിയ അമേരിക്കയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

പസിഫികിലെ ഗുവാം ദ്വീപിലുള്ള യു.എസ് സൈനിക താവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു. യുദ്ധം അപകടം ചെയ്യുമെന്ന് യു.എസ് പ്രതിരോധ വകുപ്പും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയെ കൂട്ടുപിടിച്ച് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയാണ് അമേരിക്ക ഇതുവരെ ചെയ്തുപോരുന്നത്. ചൈനയെ ആയുധമാക്കി ഉത്തരകൊറിയയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ട്രംപ് നടത്തിയ ശ്രമം പരാജയമായിരുന്നു.
ആറാമത്തെ ആണവപരീക്ഷണത്തെ ചൈനയും അപലപിച്ചിട്ടുണ്ട്. പക്ഷെ, ഉത്തരകൊറിയക്കെതിരെയുള്ള ഏത് നീക്കവും കരുതലോടെ വേണമെന്ന് ചൈന അമേരിക്കയെ ഉപദേശിക്കുന്നു.

വീണ്ടും അവരെത്തി വലിയ വാര്‍ത്തയുമായി

പുഞ്ചിരിച്ചുകൊണ്ട് റി ചുന്‍ ഹീ ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉത്തരകൊറിയക്കാര്‍ മാത്രമല്ല, ലോകം മുഴുവന്‍ കണക്കുകൂട്ടി ഇരുമ്പു മറക്കുള്ളില്‍നിന്ന് എന്തോ വലിയ വാര്‍ത്ത പുറത്തുവരാനുണ്ടെന്ന്. ആറ്റംബോംബ് പോലെ പൊട്ടാന്‍ വെമ്പിനില്‍ക്കുന്ന കൊറിയന്‍ മേഖലയെ മുഴുവന്‍ ഞെട്ടിച്ച് ചുന്‍ ഹീ ആവേശത്തോടെ ആ വാര്‍ത്ത വായിച്ചു. ഉത്തരകൊറിയ ആറാമതും ആണവായുധം പരീക്ഷിച്ചിരിക്കുന്നു. ആണവായുധ പരീക്ഷണ വിവരങ്ങളെല്ലാം മുമ്പും അറിയിച്ചത് എഴുപതുകാരിയായ ചുന്‍ ഹീയാണ്.

ലോകം നെഞ്ചിടിപ്പോടെയാണ് വാര്‍ത്ത ശ്രവിച്ചതെങ്കിലും താര അവതാരകയായി വാഴ്ത്തപ്പെടുന്ന അവര്‍ ആ വരികള്‍ വായിച്ചുതീര്‍ത്തത് ആവേശത്തോടെയായിരുന്നു. ഉത്തരകൊറിയയുടെ ഔദ്യോഗിക ചാനലായ കൊറിയന്‍ സെന്‍ട്രല്‍ ടെലിവിഷന്റെ മുന്‍ വാര്‍ത്താ അവതാരകയാണ് ചുന്‍ ഹീ. പക്ഷെ, ലോകത്തെ സവിശേഷപ്പെട്ട എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉത്തരകൊറിയക്കാര്‍ക്ക് അവരെത്തന്നെ വേണം.

രാഷ്ട്രത്തലവന്മാരോടുള്ള ഭക്തിയും ബഹുമാനവും കൂറുമെല്ലാം വാക്കിലും ശബ്ദത്തിലും പ്രതിഫലിക്കുമെന്നതാണ് ചുന്‍ ഹീയുടെ പ്രത്യേകത. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ലോകത്തെ വിമര്‍ശിക്കുമ്പോള്‍ രോഷം പ്രകടിപ്പിക്കാനും ചുന്‍ ഹീക്ക് പ്രത്യേക മിടുക്കുണ്ട്. 1994ല്‍ രാജ്യസ്ഥാപകനായ കിം ഇല്‍ സങ്ങിന്റെയും 2011ല്‍ മകന്‍ കിം ജോഹ് ഇല്ലിന്റെയും മരണവാര്‍ത്ത വായിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച് അല്‍പം പാശ്ചാത്യ സ്റ്റൈലിലാണ് ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാറുള്ളത്.

 

chandrika: