ഇന്ത്യയിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായി നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസ് റിപ്പോർട്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യു.എസ് സന്ദർശിക്കാനിരിക്കെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ തിങ്കളാഴ്ച പുറത്തുവിട്ട ‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് -2022’ലാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന ആക്രമണങ്ങൾ അക്കമിട്ട് നിരത്തുന്നത്. മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തിയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വാർഷിക റിപ്പോർട്ട് തയാറാക്കുന്നത്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസ് റിപ്പോർട്ട്
Tags: njpgovernmentusreport