ഇന്ത്യ എന്ന പേരില്‍ പുതിയ സഖ്യം പ്രഖ്യാപിച്ചതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പരാതി. ഇന്ത്യ എന്ന പേര് അനാവശ്യമായി ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അവിനാശ് മിഷ്ര എന്നയാളാണ് ഡല്‍ഹിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
ബിജെപിക്കെതിരെ ഒന്നിച്ച് അണിനിരക്കുക എന്ന ലക്ഷ്യത്തോടെ 2024 പൊതു തെരഞ്ഞെടുപ്പിലേക്കാണ് 26 പാര്‍ട്ടികളുടെ സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടത്. ഇന്ത്യന്‍ നാഷണല്‍ ഇന്‍ക്ലൂസീവ് അലൈന്‍സ് എന്നാണ് ഇതിന്റെ പൂര്‍ണരൂപം.