X
    Categories: indiaNews

വിമാനത്താവള മാതൃകയില്‍ റെയില്‍വെ സ്റ്റേഷനില്‍ യൂസര്‍ ഫീ

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടെ മാതൃകയില്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കും യൂസര്‍ഫീ ഏര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച ശുപാര്‍ശ റെയില്‍വേ മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി കൈമാറി. മന്ത്രാലയം ഉടന്‍ വിജ്ഞാപനം ഇറക്കുമെന്നാണ് വിവരം.

ഈയിടെ നവീകരിച്ചതോ, പുതുക്കിപ്പണിയാന്‍ പോകുന്നതോ ആയ സ്റ്റേഷനുകളില്‍ ഇറങ്ങുന്നതിനും ഫീസ് ഈടാക്കും. 10 മുതല്‍ 50 രൂപ വരെയണ് ഈ ഇനത്തില്‍ ഈടാക്കുക. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്കിനൊപ്പം വിമാനത്താവളത്തിന്റെ യൂസര്‍ ഫീ ചേര്‍ക്കുന്നതുപോലെ സ്റ്റേഷന്റെ യൂസര്‍ഫീസും റെയില്‍വേ ടിക്കറ്റിനൊപ്പം ചേര്‍ക്കും. ഉപയോക്താക്കളില്‍ നിന്ന് അഞ്ച് തരത്തിലായിരിക്കും ഫീസ് ഈടാക്കുക. ഒന്നാം ക്ലാസ് എസി ടിക്കറ്റ് എടുക്കുന്നവര്‍ക്കായിരിക്കും ഏറ്റവും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരിക. തുടര്‍ന്ന് രണ്ടാം ക്ലാസ് എസി, മൂന്നാം ക്ലാസ് എസി, സ്ലീപ്പര്‍ കാറ്റഗറി, റിസര്‍വ് ചെയ്യാത്ത ക്ലാസുകള്‍ എന്നിവക്കും നിരക്ക് ബാധകമാണ്.

റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തില്‍ പങ്കാളികളാകുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഇത് വരുമാനം ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ. ഇതുവഴി കൂടുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ സ്റ്റേഷന്‍ വികസനത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യപ്പെടുമെന്നും റെയില്‍വേ കണക്കുകൂട്ടുന്നു.

 

Test User: