ജമൈക്കയുടെ ഇതിഹാസ വേഗക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് നിക്ഷേപ തട്ടിപ്പിന് ഇരയായി. ഏതാണ്ട് 100 കോടിയോളം പണം നഷ്ടമായി. സ്‌റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്‍ 12.7 മില്യന്‍ ഡോളര്‍ (ഏകദേശം 97.5 കോടി രൂപ) നിക്ഷേപിച്ചിരുന്നു. ഈ പണമാണ് താരത്തിന് നഷ്ടമായത്.
വിരമിച്ച ശേഷം ഉപയോഗിക്കാനായി മാറ്റിവച്ച തുകയാണ് നഷ്ടമായത്. കമ്പനി പണം തിരികെ നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബോള്‍ട്ടിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. നഷ്ടമായ പണം മുഴുവന്‍ തിരികെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2012ലാണ് ഉസൈന്‍ ബോള്‍ഡ് സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുന്നത്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് ബോള്‍ട്ടിന്റെ പണം തട്ടിയെടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ പ്രോട്ടോക്കോളുകള്‍ ശക്തിപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.
സംഭവത്തില്‍ ജമൈക്കന്‍ പൊലീസും അന്വേഷണം തുടങ്ങി. ഒളിംപിക്‌സില്‍ നിന്നു മാത്രം എട്ട് സ്വര്‍ണം നേടിയിട്ടുള്ള ഇതിഹാസ ഹ്രസ്വ ദൂരക്കാരനായ ഉസൈന്‍ ബോള്‍ട്ട് 2017ലാണ് ട്രാക്കിനോടു വിട പറഞ്ഞത്.