X

ട്രംപിന്റെ അമേരിക്കയിലെ ആദ്യ ദിനം: ഒരിന്ത്യക്കാരന്റെ അനുഭവമിങ്ങനെ

അമേരിക്കന്‍ പ്രസിഡണ്ടായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്ത് വംശീയ വിദ്വേശകര്‍ വീണ്ടും തെരുവിലിറങ്ങിത്തുടങ്ങിയോ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആഫ്രിക്കന്‍, മുസ്ലിം വംശജര്‍ക്കെതിരെ വിദ്വേശ പ്രചരണം നടത്തിയ ട്രംപ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദിനം തന്നെ വംശീയ വിദ്വേശം നേരിട്ടതായി ഇന്ത്യക്കാരന്റെ പരാതി.

അമേരിക്കന്‍ സ്ഥിര താമസക്കാരനായ ഇന്ത്യക്കാരന്‍ മണിക്ക് രതിയാണ് സോഷ്യല്‍മീഡിയയിലൂടെ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചത്. ഒരു ഗ്യാസ് സ്റ്റേഷന് സമീപം ഒരു കൂട്ടമാളുകള്‍ തന്നെ തടഞ്ഞ് രാജ്യം വിടണമെന്നാണ് ആവശ്യപ്പെട്ടത്. രാജ്യം വിടാനുള്ള സമയമായിരിക്കുന്നുവെന്നും ഇവര്‍ ഭീഷണി മുഴക്കി. 26,000ത്തിലധികം പേരാണ് മണിക്ക് രതിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

മണിക്ക് രതിയെ കൂടാതെ ഒട്ടേറെ പേര്‍ സമാന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാക്കാരായ ഹിസ്പാനിക്കുകള്‍, ആഫ്രിക്കന്‍ അമേരിക്കക്കാര്‍, മുസ്ലിംകള്‍ തുടങ്ങിയവരില്‍ പലര്‍ക്കും സോഷ്യല്‍മീഡിയ വഴി വധഭീഷണികള്‍ വരെ നേരിടുന്നതായി ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു.

chandrika: