ബീജിങ്: തെക്കന്‍ ചൈനാ കടലില്‍ തര്‍ക്കത്തിലിരിക്കുന്ന ദ്വീപിനു സമീപം അമേരിക്കന്‍ യുദ്ധക്കപ്പല്‍ എത്തിയത് ഗുരുതരമായ രാഷ്ട്രീയ, സൈനിക പ്രകോപനമാണെന്ന് ചൈന വ്യക്തമാക്കി. ചൈനയും അയല്‍രാജ്യങ്ങളും ഒരുപോലെ അവകാശവാദമുന്നയിക്കുന്ന പരാസെല്‍ ദ്വീപ് സമൂഹത്തിലെ ട്രിറ്റന്‍ ദ്വീപിന് അടുത്താണ് യു.എസ്.എസ് സ്റ്റെതം യുദ്ധക്കപ്പല്‍ എത്തിയത്. മേഖലയിലേക്ക് സൈനിക കപ്പലുകളും പോര്‍വിമാനങ്ങളും അയച്ച് ചൈന ഇതിന് മറുപടി നല്‍കി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ഫോണില്‍ സംസാരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് സംഭവം. ഇരുവരും നടത്തിയ സംഭാഷണത്തില്‍ അതേക്കുറിച്ച് പരാമര്‍ശമുണ്ടായോ എന്ന് വ്യക്തമല്ല. പ്രതികൂല ഘടകങ്ങളാണ് യു.എസ്-ചൈന ബന്ധത്തെ തകര്‍ക്കുന്നതെന്ന് ഷി ജിന്‍പിങ് ട്രംപിനെ അറിയിച്ചതായി ചൈനീസ് സ്റ്റേറ്റ് ടിവി പറയുന്നു. കൊറിയന്‍ മേഖലയെ ആണവായുധ മുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് രണ്ടു നേതാക്കളും വ്യക്തമാക്കി. ഉത്തരകൊറിയന്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് ട്രംപിനെ ജിന്‍പിങ് ഫോണില്‍ വിളിച്ചത്. ചൈന അവകാശപ്പെടുന്ന ജലാര്‍തിര്‍ത്തിയിലേക്ക് യു.എസ് യുദ്ധക്കപ്പല്‍ കടന്നുകയറിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ട്രിറ്റന്‍ ദ്വീപില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെക്കൂടിയാണ് കപ്പല്‍ കടന്നുപോയതെന്ന് യു.എസ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് പറയുന്നു. ചൈനയുടെ അതിര്‍ത്തി അവകാശവാദങ്ങളെ അമേരിക്ക അംഗീകരിക്കുന്നില്ല. ട്വിറ്റന്‍ ദ്വീപില്‍ ചൈനക്കു പുറമെ വിയറ്റ്‌നാമും തായ്‌വാനും അവകാശവാദമുന്നയിക്കുന്നുണ്ട്. കടലിലെയും ആകാശത്തിലെ തെറ്റായ അവകാശവാദങ്ങളെ വെല്ലുവിളിക്കുന്നതിന് അമേരിക്ക തയാറാക്കിയ ഫ്രീഡം ഓഫ് നാവിഗേഷന്‍ എന്ന പദ്ധതി പ്രകാരമാണ് യുദ്ധക്കപ്പല്‍ തര്‍ക്ക ദ്വീപിന് സമീപമെത്തിയത്. മേയില്‍ ചൈന നിര്‍മിച്ച കൃത്രിമ ദ്വീപിനു സമീപവും അമേരിക്കയുടെ ഒരു യുദ്ധക്കപ്പല്‍ എത്തിയിരുന്നു. കൃത്രിമ ദ്വീപുകളുടെ സൈനികവത്കരണം യു.എസ് അംഗീകരിക്കില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.
- 8 years ago
chandrika
Categories:
Views