ന്യൂഡല്‍ഹി: റഷ്യയുമായി സഹകരണം തുടരാനുള്ള ഇന്ത്യന്‍ തീരുമാനത്തില്‍ അമേരിക്കക്ക് കടുത്ത നിരാശയുണ്ടെന്ന് പ്രസിഡണ്ട് ജോ ബൈഡന്റെ സാമ്പത്തിക ഉപദേഷ്ടാവ് ബ്രയാന്‍ ഡീസ്. നിലപാട് തുടര്‍ന്നാല്‍ ഇന്ത്യ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഡീസ് മുന്നറിയിപ്പു നല്‍കി.
യുക്രെയ്ന്‍ അധിനിവേശം മുന്‍നിര്‍ത്തി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയും ജപ്പാനുമടക്കം സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിട്ടും റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരാനുള്ള ഇന്ത്യന്‍ തീരുമാനം ചൂണ്ടിക്കാട്ടിയാണ് യു.എസ് പ്രതികരണം. റഷ്യന്‍ അധിനിവേശ സാഹചര്യത്തില്‍ ചില കാര്യങ്ങളില്‍ ഇന്ത്യയുടേയും ചൈനയുടേയും തീരുമാനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ് വൈറ്റ്ഹൗസ് നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡയരക്ടറായ ബ്രയാന്‍ ഡീസ് കൂട്ടിച്ചേര്‍ത്തു.