വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. 25ാം ഭേദഗതി പ്രകാരം ഇതു സാധ്യമല്ല. ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ നിന്ന് പിന്‍മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഭരണഘടനയെ മറന്ന ട്രംപിനെ വൈസ് പ്രസിഡന്റ് പുറത്താക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രമേയം ആവശ്യപ്പെടുന്നത്. കാപ്പിറ്റോള്‍ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നീക്കത്തിന് കളമൊരുങ്ങിയത്. അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കിയെന്ന വാദം ട്രംപ് നിഷേധിച്ചിട്ടുണ്ട്.
ഇംപീച്ച്‌മെന്റ് നടപടി ക്രമങ്ങളുടെ ഭാഗമായി യു.എസ് പ്രതിനിധി സഭയില്‍ വോട്ടെടപ്പ് ഇന്ന് ആരംഭിക്കും. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുണ്ടെന്നിരിക്കെ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകുമെന്നാണ് കരുതുന്നത്.