X
    Categories: Newsworld

ഗര്‍ഭഛിദ്ര ഗുളികകള്‍ നിരോധിച്ച് യു.എസ് സ്റ്റേറ്റ്

വാഷിങ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ വ്യോമിങില്‍ ഗര്‍ഭഛിദ്ര ഗുളികകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. ഇതുസംബന്ധിച്ച ബില്ലില്‍ ഗവര്‍ണര്‍ മാര്‍ക്ക് ഗോഡന്‍ ഒപ്പുവെച്ചു. രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ ഈ ഗുളികകള്‍ക്ക് നേരത്തെ വിലക്കുണ്ട്. റിപ്പിബ്ലിക്കന്‍ പാര്‍ട്ടിയാണ് വ്യോമിങ് ഭരിക്കുന്നത്. ഗര്‍ഭഛിദ്ര പ്രശ്നം ശാശ്വതമായി അവസാനിപ്പിക്കണമെങ്കില്‍ സമ്പൂര്‍ണ നിരോധനം കൊണ്ടുവരണമെന്നും അതിനായി പ്രത്യേകം നിയമം ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണമെ ന്നും ബില്ലില്‍ ഒപ്പുവെച്ച ശേഷം ഗവര്‍ണര്‍ പറഞ്ഞു. ഗോര്‍ ഡന്റെ നിലപാടിനെ വ്യോമിങ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ വിമര്‍ശിച്ചു.

മെഡിക്കല്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഒരു വ്യക്തിയുടെ ആരോഗ്യത്തിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടതെന്നും രാഷ്ട്രീയത്തിന് അല്ലെന്നും യൂണിയന്‍ ഡയറക്ടര്‍ അന്റോ ണിയോ സെറാനോ പറഞ്ഞു. 15 സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്ര ഗുളികകള്‍ക്ക് പരിമിതമായ തോതില്‍ അനുമതിയുണ്ട്.

webdesk11: