X

യു.എസ് സെനറ്റും ഡെമോക്രാറ്റുകളുടെ കൈകളിലേക്ക്

ജോർജിയ സംസ്ഥാനത്ത് രണ്ട് സീറ്റുകളിലേക്ക് നടന്ന റൺ ഓഫ് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ യു.എസ് സെനറ്റും ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിൽ വരുമെന്ന് ഏറെക്കുറെ ഉറപ്പായി. ഒരു സീറ്റ് ഡെമോക്രാറ്റുകൾ സ്വന്തമാക്കിക്കഴിഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയുടെ റാഫേൽ വാർനോക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ കെല്ലി ലോഫ്ലറെ പരാജയപ്പെടുത്തി. 98 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ വാർനോക്ക് 50.6 ശതമാനം വോട്ടുകൾ നേടി മുന്നിലാണ്. രണ്ടാമത്തെ സീറ്റിൽ ആര് വിജയിക്കുമെന്ന് ഉറപ്പായിട്ടില്ലെങ്കിലും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി നേരിയ വോട്ടുകൾക്ക് മുന്നിലാണെന്നാണ് റിപ്പോർട്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ ജോൻ ഓസോഫ് വിജയം പ്രഖ്യാപിച്ചുകഴിഞ്ഞു.

ജോർജ്ജിയയിലെ രണ്ട് സീറ്റിലും വിജയിച്ചാൽ സെനറ്റിലും ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ലഭിക്കും. യു.എസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് തന്നെയാണ്‌ ഭൂരിപക്ഷം. സെനറ്റ് കൂടി സ്വന്തം നിയന്ത്രണത്തിലാക്കിയാൽ ജനുവരി 20ന് പ്രസിഡന്റായി ചുമതലയേൽക്കുന്ന ജോ ബൈഡന് നിർണായക തീരുമാനങ്ങളെടുക്കാൻ പ്രയാസമുണ്ടാകില്ല. ജോർജിയയുടെ ചരിത്രത്തിലെ ആദ്യ കറുത്ത വർഗക്കാരനായ സെനറ്ററാണ് വാർനോക്ക്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായ ജോർജിയയുടെ രാഷ്ട്രീയ സ്വഭാവം മാറുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സംസ്ഥാനം നിന്നത് ബൈഡനോടൊപ്പമായിരുന്നു.

zamil: