X
    Categories: CultureMoreViews

ചര്‍ച്ചക്ക് തയ്യാര്‍; പക്ഷേ, ഉത്തര കൊറിയത് ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തണം – അമേരിക്ക

ന്യൂയോര്‍ക്ക്: ‘ഭീഷണി സ്വഭാവം’ ഉപയോഗിച്ചാല്‍ മാത്രമേ ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്കുള്ളൂ എന്ന് യു.എസ്. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കവെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ചര്‍ച്ചകള്‍ തുടരണമെങ്കില്‍ ഉത്തര കൊറിയയുടെ ഭീഷണി സ്വഭാവം പൂര്‍ണമായി നിര്‍ത്തണം. ചര്‍ച്ചാ മേശയിലേക്കുള്ള വഴി ഉത്തര കൊറിയ തന്നെ കണ്ടെത്തണം – ടില്ലര്‍സണ്‍ പറഞ്ഞു.

ഉത്തര കൊറിയയുമായി ഉപാധികളില്ലാതെ ചര്‍ച്ചക്ക് തയ്യാറാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ച, അറ്റ്‌ലാന്റിക് കൗണ്‍സില്‍ യോഗത്തില്‍ ടില്ലര്‍സണ്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കൊറിയയുമായുള്ള ബന്ധത്തില്‍ ട്രംപിന്റെ നിലപാടില്‍ മാറ്റമില്ലെന്നും സുരക്ഷിതമല്ലാത്ത രീതിയിലാണ് ഉത്തര കൊറിയ ഇപ്പോള്‍ പെരുമാറുന്നതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്‌സ് പറഞ്ഞു.

നവംബര്‍ 29-ന് ഉത്തര കൊറിയ ശക്തമായ മിസൈല്‍ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഉത്തര കൊറിയക്കെതിരെ ലോക രാജ്യങ്ങളെ ഒന്നിപ്പിച്ച് സമ്മര്‍ദം ഉപയോഗിക്കുക എന്നതാണ് യു.എസ് നയമെന്നും അടിയന്തര സാഹചര്യത്തിനു വേണ്ടി സൈന്യം തയ്യാറാണെന്നും ടില്ലര്‍സണ്‍ പറഞ്ഞു.

ഉത്തര കൊറിയ ഭൂതലത്തില്‍ നിന്ന് മുകളിലേക്ക് അയച്ച് പരീക്ഷണം നടത്തിയ മിസൈല്‍ 4,500 കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു. ഇതിന് 13,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും അമേരിക്കയുടെ ഏത് ഭാഗത്തും ആണവാക്രമണം നടത്താന്‍ ഇതിന് കഴിയുമെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: