X

ട്രംപോ ബൈഡനോ; അമേരിക്കയില്‍ ഇന്ന് തെരഞ്ഞെടുപ്പ്

അമേരിക്കയില്‍ ട്രംപിന് രണ്ടാം ഊഴമോ അതോ ജോ ബൈഡനോ? പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിച്ച് ജോ ബൈഡന്‍ അധികാരം പിടിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്. കനത്ത പോരാട്ടത്തിനാണ് രാജ്യം സാക്ഷിയാവുക.

കഴിഞ്ഞ ഒരു വര്‍ഷമായി നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റ് പാര്‍ട്ടിയും. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഇത്ര വീറും വാശിയുമുള്ള തെരഞ്ഞെടുപ്പ് രംഗം മുന്‍പുണ്ടായിട്ടില്ല. ട്രംപ് ഒരുവട്ടം കൂടി അധികാരത്തിലെത്തിയാല്‍ അത് രാജ്യത്തിന്റെ അധഃപതനമായിരിക്കുമെന്നാണ് ഡെമോക്രാറ്റുകള്‍ പ്രചരിപ്പിക്കുന്നത്.

കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ ട്രംപ് ഭരണകൂടം സമ്പൂര്‍ണ പരാജയമായിരുന്നു. ലോകത്ത് കോവിഡ് ഏറ്റവും ബാധിച്ച രാജ്യം അമേരിക്കയാണ്. ട്രംപിന്റെ കരുതലില്ലായ്മയുടെയും ഉദാസീനതയുടെയും ഫലമായാണ് അമേരിക്ക കോവിഡിന്റെ പിടിയില്‍ അമര്‍ന്നതിന്റെ കാരണം. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

അതേസമയം കോവിഡ് കാരണം 9 കോടി ജനങ്ങള്‍ നവംബര്‍ മൂന്നിന് മുന്‍പേ വോട്ട് ചെയ്തു കഴിഞ്ഞു. ഓരോ സംസ്ഥാനത്തും വോട്ടെടുപ്പിന് വ്യത്യസ്ത സമയാണ്. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചക്ക് ശേഷം മൂന്നര മുതല്‍ നാളെ രാവിലെ ആറര വരെ നീണ്ടുനില്‍ക്കും വോട്ടെടുപ്പ് സമയം.

വൈസ് പ്രസിഡന്റ് പദത്തിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മൈക് പെന്‍സും ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസും മത്സരിക്കുന്നു. യുഎസ് കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലെ ചില സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

web desk 1: