X
    Categories: Newsworld

ജോ ബൈഡന് മുന്നേറ്റം; അട്ടിമറിയാരോപിച്ച് ട്രംപ് കോടതിയില്‍

വാഷിങ്ടണ്‍: നാടകീയതകള്‍ക്കുമൊടുവില്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന് മുന്നേറ്റം. 538 അംഗ ഇലക്ടറല്‍ കോളജില്‍ 264 എണ്ണം ഉറപ്പാക്കിയ ബൈഡന്‍ നിലവിലെ ലീഡ് തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം ആരോപിച്ച ട്രംപ് പക്ഷം കോടതിയെ സമീപിച്ചു. നിലവില്‍ മൂന്നു സംസ്ഥാനങ്ങളിലാണ് കേസുകള്‍ ഫയല്‍ ചെയ്തത്. പെന്‍സില്‍വേനിയ, മിഷിഗന്‍, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ചാണ് ഡോണള്‍ഡ് ട്രംപ് പക്ഷം കോടതിയെ സമീപിച്ചിരിക്കുന്നത്.

അടിയന്തര ഹര്‍ജിയുമായി ജോര്‍ജിയയിലാണ് ആദ്യം കോടതിയെ സമീപിച്ചത്. ജോര്‍ജിയയില്‍ തിരഞ്ഞെടുപ്പ് നിയമം നടപ്പാക്കി വോട്ടെണ്ണലിലെ സത്യസന്ധത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന ചെയര്‍മാന്‍ ഡേവിഡ് ഷഫെറാണ് അടിയന്തര ഹര്‍ജി സമര്‍പ്പിച്ചത്. പിന്നാലെ മറ്റു രണ്ടിടങ്ങളില്‍ കൂടി കോടതിയെ സമീപിക്കുകയായിരുന്നു. ബൈഡന്‍ ജയിച്ച വിസ്‌കോന്‍സെനില്‍ വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടുമെന്ന് ട്രംപ് പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ കേവലഭൂരിപക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിലാണ് ട്രംപ് പക്ഷത്തിന്റെ നീക്കം.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: