ബ്രിട്ടനില്‍നിന്ന് അമേരിക്കയിലേക്ക് വിനോദസഞ്ചാരത്തിന് പോയ 44 കുട്ടികളുടെ പാസ്‌പോര്‍ട്ട് കീറിയതായി പരാതി. ന്യൂ ഹാംഷയറിലെ ഇവര്‍ തങ്ങിയ ഹോട്ടലിലാണ് പാസ്‌പോര്‍ട്ടുകള്‍ കീറിയത്. ഇതേതുടര്‍ന്ന് പുതിയ രേഖകള്‍ തയ്യാറാക്കി വരുന്നതായി ബ്രിട്ടീഷ് ഏംബസി അറിയിച്ചു. നാലുദിവസം കഴിഞ്ഞേ യാത്ര തുടരാനാകൂ. എന്താണ് പിന്നിലെ കാരണമെന്ന് വ്യക്തമല്ല. എന്നാല്‍ അബദ്ധത്തില്‍ കീറിയതാണെന്നാണ് ബിബിസി ലേഖകന്റെ വാര്‍ത്ത.