X

മോദിയെ നിര്‍ത്തി നെഹ്‌റുവിനെ പ്രശംസിച്ച് യു.എസ് പ്രതിനിധി

ഭരണപരാജയങ്ങളുടെ ഭാരത്തിന് നെഹ്‌റുവാണ് കാരണമെന്ന് വാദിക്കുന്ന ബിജെപി സര്‍ക്കാറിന് നെഹ്‌റുവിന്റെ ദര്‍ശനത്തെ ബോധ്യപ്പെടുത്തി അമേരിക്ക. ഹൗഡി മോദി പരിപാടിയിലാണ് ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് അമേരിക്കയുടെ പ്രശംസ. യു.എസ് ഹൗസ് മജോറിറ്റി ലീഡറായ സ്‌റ്റെനി എച്ച് ഹോയര്‍ മോദിയെ തൊട്ടരികില്‍ നിര്‍ത്തിയാണ് ആധുനിക ഇന്ത്യയെ നിര്‍മിക്കുന്നതില്‍ നെഹ്‌റുവിന്റെ പ്രാധാന്യം എടുത്തുപറഞ്ഞത്. ‘മഹാത്മാഗാന്ധിയുടെ അധ്യാപനങ്ങളും നെഹ്‌റുവിന്റെ ദര്‍ശനവും’ ഹോയര്‍ പരാമര്‍ശിക്കുമ്പോള്‍ മോദി നിശ്ശബ്ദനായി നോക്കിനില്‍ക്കുകയായിരുന്നു. 50,000 ലധികമാളുകളാണ് പരിപാടിയില്‍പങ്കെടുത്തത്.

‘ബഹുസ്വരതയെ ബഹുമാനിക്കുകയും ഓരോവ്യക്തിയുടെയും മനുഷ്യാവകാശങ്ങള്‍ പാലിക്കുകയും ചെയ്യുകയെന്ന ഗാന്ധിയുടെ അധ്യാപനവും നെഹ്‌റുവിന്റെ ദര്‍ശനവും മുന്‍നിര്‍ത്തി ഭാവി സുരക്ഷിതമാക്കുന്ന, പൗരാണിക പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന രാജ്യമാണ് ഇന്ത്യ’ എന്നായിരുന്നു ഹോയറുടെ പരാമര്‍ശം. ഇന്ത്യ സ്വാതന്ത്ര്യം നേടിയ രാത്രിയില്‍ നെഹ്‌റു നിര്‍വഹിച്ച പ്രസംഗത്തിലെ വാക്കുകളും ഹോയര്‍ ഉദ്ധരിച്ചു.

Test User: