X

നുണയോട് നുണ; ട്രംപിന്റെ ലൈവ് വിച്ഛേദിച്ച് യുഎസ് ചാനലുകള്‍- അസാധാരണം

വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തത്സമയ അഭിസംബോധന വിച്ഛേദിച്ച് യുഎസ് ചാനലുകള്‍. പ്രസിഡണ്ട് നുണയ്ക്ക് മേല്‍ നുണ പറഞ്ഞു പരത്തുന്നു എന്ന് ആരോപിച്ചാണ് ചാനലുകളുടെ നടപടി. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളായ ഫോക്‌സ് ന്യൂസ്, എബിസി, സിബിഎസ്, എന്‍ബിസി, എംഎസ്എന്‍ബിസി ചാനലുകളാണ് ട്രംപിന്റെ ലൈവ് വിച്ഛേദിച്ചത്.

യുഎസ് രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അസാധാരണ നടപടിയായിരുന്നു ഇത്. പ്രസിഡണ്ടിന്റെ വാര്‍ത്താ സമ്മേളനങ്ങളും പ്രസംഗങ്ങളും യുഎസ് മാധ്യമങ്ങന്‍ വമ്പന്‍ ഒരുക്കങ്ങളോടെയാണ് പ്രക്ഷേപണം ചെയ്യാറുള്ളത്.

പ്രസിഡണ്ട് ഒരുപാട് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതു കൊണ്ടാണ് ലൈവ് സംപ്രേഷണം നിര്‍ത്തുന്നത് എന്ന് എന്‍ബിസി ചാനല്‍ പ്രതികരിച്ചു. ലൈവ് സംപ്രേഷണം ചെയ്ത സിഎന്‍എന്‍ ‘തെളിവുകള്‍ ഒന്നും ഇല്ലാതെ അദ്ദേഹം വഞ്ചിക്കപ്പെട്ടു’ എന്ന് ട്രംപ് പറയുന്നു എന്നാണ് താഴെ എഴുതിക്കാണിച്ചത്.

17 മിനുട്ട് നീണ്ട ട്രംപിന്റെ അഭിസംബോധനയില്‍ അനധികൃത വോട്ടുകള്‍ ഉപയോഗിച്ചാണ് ബൈഡന്‍ ജയിച്ചത് എന്ന് ട്രംപ് ആരോപിച്ചു. ‘ഞങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് തട്ടിയെടുത്തു’ എന്നാണ് മറ്റൊരു ആരോപണം. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ സ്വയം വിജയം പ്രഖ്യാപിച്ച ട്രംപ്, ബൈഡന്റെ മേധാവിത്വത്തോടെ കള്ള വോട്ട് ആരോപിക്കുകയായിരുന്നു. നിരവധി സംസ്ഥാനങ്ങളില്‍ ട്രംപ് ജനവിധിക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

Test User: