X

മുസ്‌ലിം വിസാ നയം കടുപ്പിച്ച് വീണ്ടും ട്രംപ്: ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും പാസ്‌വേഡ് നല്‍കണം

വാഷിങ്ടണ്‍: മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിസാ നയം കൂടുതല്‍ ശക്തമാക്കുന്നു. മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ വിദേശികള്‍ വിസക്ക് അപേക്ഷ നല്‍കുമ്പോള്‍ സമൂഹമാധ്യമങ്ങളായ ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും പാസ്‌വേഡുകള്‍ കൈമാറണമെന്നാണ് പുതിയ നയം. വ്യക്തികളുടെ സ്വഭാവരീതി തിരിച്ചറിയുന്നതിനാണ് ഇത്തരമൊരു നടപടിയെന്ന് യു.എസ് ആഭ്യന്തര സുരക്ഷാ വിഭാഗം അറിയിച്ചു.

സഹകരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ രാജ്യത്തേക്ക് പ്രവേശിക്കേണ്ടതില്ലെന്ന നിലപാടിലാണ് അമേരിക്കന്‍ നേതൃത്വം. ഏതൊക്കെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ടെന്നും ഏതൊക്കെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നും അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കണം. ഇവയുടെയെല്ലാം പാസ്‌വേഡും നല്‍കണമെന്നാണ് നിര്‍ദേശം.

chandrika: