X

റഷ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ യുഎസ് ഇടപെടുന്നു; പുടിന്‍

മോസ്‌കോ: യുഎസ് നിരന്തരമായി റഷ്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നുവെന്ന ആരോപണവുമായി റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍. 2012ലെ റഷ്യന്‍ തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2000ത്തിലെ തെരഞ്ഞെടുപ്പിലും സമാനമായ അനുഭവം ഉണ്ടായിരുന്നു. ഷോടൈം ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആരോപണങ്ങള്‍ സാധൂകരിക്കാനാവശ്യമായ തെളിവുകള്‍ തന്റെ പക്കലുണ്ട്. എന്നാല്‍ അതെന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രപ്രതിനിധികള്‍ മുഖേനയാണ് യുഎസ് ഇടപെടലുകള്‍ നടത്തിയത്.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയോടും മുന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയോടും ഇക്കാര്യം വ്യക്തമാക്കിയിരുന്നു എന്നും പുടിന്‍ പറഞ്ഞു. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ അംഗങ്ങളെ സ്വാധീനിച്ചാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടപെടല്‍ നടത്തിയതെന്ന സൂചനയും അദ്ദേഹം നല്‍കി.

chandrika: