X

യു.എസില്‍ വീണ്ടും മുസ്‌ലിം വിരുദ്ധത; അഞ്ചു പള്ളികള്‍ക്ക് ബോംബ് ഭീഷണി

വാഷിങ്ടണ്‍: മുസ്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കു പിന്നാലെ അമേരിക്കയില്‍ വീണ്ടും മുസ്‌ലിം വിരുദ്ധത. യു.എസിലെ അഞ്ചു മുസ്‌ലിം പള്ളികള്‍ക്കു നേരെ ബോംബ് സ്‌ഫോടനം ഉള്‍പ്പെടെ ഭീഷണി സന്ദേശം ലഭിച്ചു. ഇ-മെയില്‍ വഴിയാണ് അഞ്ചു പള്ളികള്‍ക്കും സന്ദേശം ലഭിച്ചത്.

കെന്‍ചുകിയിലെ ലെക്‌സിങ്ടണ്‍ പള്ളിക്കു നേരെയാണ് ബോംബ് ഭീഷണി. കത്തിനൊപ്പം വെളുത്ത കടലാസില്‍ പൊതിഞ്ഞ ഗ്രീന്‍ ഇന്റെക്‌സ് കാര്‍ഡും ലഭിച്ചതായി പള്ളി അധികൃതര്‍ പറഞ്ഞു. പള്ളിയില്‍ സ്‌ഫോടക വസ്തു വൈകാതെ പൊട്ടിത്തെറിക്കുമെന്നായിരുന്നു ഗ്രീന്‍ ഇന്‍ടെക്‌സ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. അതേസമയം മറ്റു പള്ളികള്‍ക്കു ലഭിച്ച ഇ-മെയിലില്‍ ബോംബ് ഭീഷണിക്കു പകരം കൊലപാതക ഭീഷണിയായിരുന്നു ഉണ്ടായിരുന്നത്. ‘ നിങ്ങള്‍ക്കും നിങ്ങളുടെ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മരണം’ എന്നു തുടങ്ങുന്നതായിരുന്നു സന്ദേശം.

അമേരിക്കയിലുള്ള മുസ്‌ലിംകള്‍ പൂര്‍ണമായും രാജ്യത്ത് നിന്നു പുറത്തുപോകുന്നതു വരെ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. സമാനരീതിയില്‍ മുമ്പും ഇത്തരത്തില്‍ അമേരിക്കയിലെ പള്ളികള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

chandrika: