X
    Categories: Newsworld

ചൈനീസ് പൗരന്മാരുടെ വിസ അമേരിക്ക റദ്ദാക്കി

വാഷിങ്ടന്‍: സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി 1000 ചൈനീസ് പൗരന്മാരുടെ വീസ റദ്ദാക്കിയതായി യുഎസ്. മെയ് 29ന് ഇറക്കിയ പ്രസിഡന്‍ഷ്യല്‍ പ്രൊക്ലമേഷന്‍ പ്രകാരമാണ് നടപടിയെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് അറിയിച്ചു. സെപ്റ്റംബര്‍ എട്ടുവരെയുള്ള കണക്കാണിത്. ഹോങ്കോങ്ങിന്റെ ജനാധിപത്യത്തെ തച്ചുടയ്ക്കുന്ന ചൈനീസ് നീക്കത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് മെയ് 29ന് യുഎസ് പ്രസിഡന്റ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

ചൈനീസ് സേനയുമായി ബന്ധമുണ്ടെന്നു വ്യക്തമാകുന്ന ചില ചൈനീസ് ബിരുദ വിദ്യാര്‍ത്ഥികളെയും ഗവേഷകരുടെയും വീസകള്‍ വാഷിങ്ടന്‍ തടയുന്നുണ്ടെന്ന് യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ചാഡ് വൂള്‍ഫ് നേരത്തേ പറഞ്ഞിരുന്നു. വ്യവസായപരമായ ചാരവൃത്തി ചൈന നടത്തുന്നുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

Test User: