വാഷിങ്ടണ്‍: ക്യൂബക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ അമേരിക്കയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന അന മോണ്ടെസിന് 20 വര്‍ഷത്തിനുശേഷം മോചനം. ക്യൂബയുടെ രാജ്ഞിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന 65കാരിയെ അഞ്ച് വര്‍ഷം ശിക്ഷയിളവ് നല്‍കിയാണ് പുറത്തുവിട്ടത്. 1985 മുതല്‍ 2001 വരെ അമേരിക്കന്‍ പ്രതിരോധ വിഭാഗത്തില്‍ ഇന്റലിജന്‍സ് ഏജന്‍സി അനലിസ്റ്റായി ജോലി ചെയ്തിരുന്ന ഇവര്‍ രഹസ്യങ്ങള്‍ ക്യൂബക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കേസ്.
1984ല്‍ നീതിന്യായ വകുപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ അന്നത്തെ പ്രസിഡന്റ് റൊണാ ള്‍ഡ് റീഗണ്‍ ലാറ്റിനമേരിക്കന്‍ ഭരണകൂടങ്ങള്‍ക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് മോണ്ടസിനെ ചാര വനിതയാക്കിയത്. 2001 സെപ്തംബര്‍ 21നാണ് മോന്റസ് വാഷിങ്ടണില്‍ അറസ്റ്റിലായത്.