വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ അണുവായുധ പരീക്ഷണങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടാന്‍ അമേരിക്കയും ഫ്രാന്‍സും തമ്മില്‍ ധാരണയായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഇതു സംബന്ധിച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഒപ്പം സിറിയന്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. ഇരുവരുടെയും ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഉത്തര കൊറിയയെ, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ അമേരിക്ക തയാറെടുക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്, ചെയ്തതിന് പിന്നാലെയാണ് സഖ്യകക്ഷികളില്‍ അംഗമായ ഫ്രാന്‍സിന്റെ പിന്തുണയും യുഎസ് ഉറപ്പാക്കിയത്. കിം ജോംഗ് ഉന്നിന്റെ ആണവായുധ ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. കടുത്ത ഉപരോധങ്ങളിലൂടെ കിം ജോങ് ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് യു.എസിന്റെ ലക്ഷ്യം.