വെസ്റ്റ്ബാങ്കിന്റ മേഖലയെ ചൊല്ലിയുള്ള അവകാശതര്‍ക്കത്തില്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ ഫലസ്തീന്‍ തയാറെടുക്കുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിനെ കുറിച്ച് യു.എസ് അംബാസിഡര്‍ ഡേവിഡ് ഫ്രീഡ്മാന്‍ വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് നട
പടി.
വെസ്റ്റ്ബാങ്കിന്റ ചില ഭാഗങ്ങളില്‍ ഇസ്രാഈലിന് അവകാശമുണ്ടെന്നായിരുന്നു യു.എസ് അംബാസിഡര്‍ ഡേവിഡ് ഫ്രീഡ്‌മെന്റെ പരാമര്‍ശം. മേഖലയില്‍ സമാധാനം കൊണ്ടുവരാനായുള്ള ശ്രമങ്ങള്‍ക്കിടെയാണ് യു.എസ് അംബാസിഡറുടെ പരാമര്‍ശം.
അതേസമയം ഫ്രീഡ്മാനെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും ഫലസ്തീന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ‘ഫ്രീഡ്മാന്റെ പ്രസ്ഥാവന ദേശത്തെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്. അധിവിവേശത്തിന്റെയും കോളനിവത്കരണത്തിന്റെയും രീതിയാണിതെന്നും യുഎസ് ഭരണകൂടത്തിന്റെ നയമാണ് പ്രസ്ഥാവനയിലൂടെ വെളിവാകുന്നതെന്നും ഫലസ്തീന്‍ വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇസ്രായേലിന്റെ കയ്യേറ്റ നടപടികള്‍ക്ക് ആക്കം കൂട്ടുന്നതാണ് അമേരിക്കയുടെ നിലപാടെന്ന് ഫലസ്തീന്‍ പ്രതികരിച്ചു.