വാഷിങ്ടണ്‍: പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ കടുത്ത പോരാട്ടം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇരുപാര്‍ട്ടികളുടെയും ലീഡ് നില മാറി മറിയുന്നു. 538 അംഗ ഇലക്ട്രല്‍ വോട്ടില്‍ 247 വോട്ടുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം. 215 ഇലക്ട്രല്‍ വോട്ടുകളാണ് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് നേടാനായത്. 270 ഇലക്ട്രല്‍ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥിയാണ് അടുത്ത അമേരിക്കന്‍ പ്രസിഡന്റ്. ഫലം പുറത്തുവന്ന 41 സംസ്ഥാനങ്ങളില്‍ 24 സ്ഥലങ്ങളില്‍ ട്രംപിനാണ് ജയം. ഹിലരിക്ക് 17 ഇടങ്ങളില്‍ വിജയം സ്വന്തമാക്കി. ഫ്‌ളോറിഡ, നോര്‍ത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, യൂട്ടാ, ഐഡഹോ, വയോമിങ്, കാന്‍സസ്, ടെക്‌സസ്, വെസ്റ്റ് വെര്‍ജീനിയ, നെബ്രാസ്‌ക, ഹവായ്, ന്യൂജേഴ്‌സി, റോഡ് ഐലന്റ്, വെര്‍മോണ്ട്, അര്‍കന്‍സ, അലബാമ, ലൂസിയാന, മോണ്ടാന, ഓഹിയോ, മിസോറി, നോര്‍ത്ത് കരാലൈന എന്നിവിടങ്ങളില്‍ ട്രംപ് ജയിച്ചപ്പോള്‍ കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഹവായ്, കൊളറാഡോ, വെര്‍ജീനിയ, നെവാഡ, ഓറിഗന്‍, ന്യൂ മെക്‌സിക്കോ, ഇല്ലിനോയ്, മേരിലാന്റ്, ഡെലവെയര്‍, ന്യൂജഴ്‌സി, റോഡ് ഐലന്റ്, ന്യൂ മെക്‌സിക്കോ, കനക്ടികട്ട്, വെര്‍മോണ്ട്, ഡിസ്ട്രിക് ഓഫ് കൊളംബിയ എന്നിവിടങ്ങള്‍ ഹിലരിയെ പിന്തുണച്ചു. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റോ പ്രായം ചെന്ന ഡൊണാള്‍ഡ് ട്രംപോ വൈറ്റ്ഹൗസിലെത്തുകയെന്ന ആകാംഷയിലാണ് യു.എസിലെ ജനത.