X

മിഷിഗണിലും നൊവാഡയിലും ബൈഡന്റെ അപ്രതീക്ഷിത മുന്നേറ്റം; ലീഡ് നിലയിലെ മാറ്റം അംഗീകരിക്കില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ലീഡ് നിലയിലെ മാറ്റങ്ങളില്‍ ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ്.
നിര്‍ണായകമായ സ്വിങ് സ്‌റ്റേറ്റായ മിഷിഗണ്‍, നൊവാഡ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളില്‍ ജോ ബൈഡന്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് ലീഡ് നിലയിലെ മാറ്റങ്ങളില്‍ ആരോപണവുമായി ട്രംപ് രംഗത്തെത്തിയത്.

അവസാന ഘട്ടം ലീഡ് നിലയില്‍ വന്ന മാറ്റങ്ങള്‍ വിചിത്രമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. തനിക്ക് വ്യക്തമായ മുന്നേറ്റമുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ ലീഡ് നില മാറിയത് അംഗീകരിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്. തിരഞ്ഞെടുപ്പില്‍ തട്ടിപ്പുണ്ടായിട്ടുണ്ടെന്ന് ആരോപണത്തിന് പുറമേ തപാല്‍ വേട്ട് എണ്ണുന്നതിനെയും ട്രംപ് എതിര്‍ത്തു.

ജോര്‍ജിയയിലും നോര്‍ത്ത് കാരലിനയിലും ട്രംപാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇവിടെ വോട്ടെണ്ണല്‍ തുടരുകയാണ്. ഇതില്‍ ഏതെങ്കിലും ഒരു സ്‌റ്റേറ്റില്‍ ബൈഡന്‍ ജയിച്ചാല്‍ ട്രംപിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും. 270 ഇലക്ട്രല്‍ വോട്ടുകളെന്ന മാന്ത്രിക സംഖ്യയിലേക്ക് ട്രംപാണോ ബൈഡനാണോ ആദ്യമെത്തുന്നകയെന്ന് ഉറ്റുനോക്കുകയാണ് ലോകം.

അവസാനം പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് 238 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. ട്രംപിന് 213 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ ഫലമാണ് ഇനി അറിയാനുള്ളത്.

Test User: