X

വിജയിച്ചു, വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണം; വിചിത്ര ആവശ്യവുമായി ട്രംപ്

വാഷിങ്ടണ്‍: പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സ്വയം വിജയം പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. ഇഞ്ചോടിഞ്ച് പോരാട്ടം പോരാട്ടം തുടരുന്നതിനിടെ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഇനി വോട്ടെണ്ണല്‍ തുടരുന്നത് തട്ടിപ്പിനെന്നു ട്രംപ് പറയുന്നു. തനിക്കെതിരെ ജയിക്കാന്‍ കഴിയില്ലെന്ന് ഡെമോക്രാറ്റുകള്‍ക്ക് അറിയാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിജയത്തിന്റെ പാതയിലാണ് താനെന്ന് ബൈഡന്‍ അവകാശപ്പെട്ടു. ഓരോ വോട്ടും എണ്ണുന്നതുവരെ കാത്തിരിക്കണമെന്നും ബൈഡന്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം 277 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയിട്ടുള്ളത്. ട്രംപിന് 213 വോട്ടുകളും. നിര്‍ണായകമായ സംസ്ഥാനങ്ങളായ ഫ്‌ളോറിഡയും ടെക്‌സസും നേടിയ ട്രംപിന് ഇനിയും മുന്നേറ്റത്തിന് സാധ്യതയുണ്ട്. നോര്‍ത്ത് കരോലിന, അരിസോണ, മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍ എന്നിവിടങ്ങളിലെ ഫലം നിര്‍ണായകമാകും. ജോ ബൈഡന് വ്യക്തമായ മേധാവിത്വമുള്ള അറ്റ്‌ലാന്റ മേഖലയിലെ ഫലങ്ങളും പുറത്തുവരാനുണ്ട്.

തപാല്‍ വോട്ടുകളടക്കം ഇനിയും വോട്ടെണ്ണല്‍ ബാക്കിയുള്ളതിനാല്‍ അന്തിമ ഫലം ഇനിയും വൈകും. സെനറ്റില്‍ ഇരു പാര്‍ട്ടികളും കനത്ത പോരാട്ടം തുടരുകയാണ്. സെനറ്റില്‍ 47 വീതം സീറ്റുകളില്‍ ഇരുകക്ഷികളും ജയിച്ചിട്ടുണ്ട്.

Test User: