വാഷിങ്ടന്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടിയിലോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് യുഎസ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു തീരുമാനമെന്നാണു സൂചന. യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) ആണു മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
യുഎസ് പൗരരായി മാറുന്നതിനുള്ള സത്യപ്രതിജ്ഞയുമായി കമ്യൂണിസ്റ്റ്-ഏകാധിപത്യ പാര്‍ട്ടികളിലെ ബന്ധം പൊരുത്തപ്പെടുന്നില്ല എന്നാണു ന്യായമായി യുഎസ്‌സിഐഎസ് പറയുന്നത്. വ്യാപാര തര്‍ക്കത്തിനു പുറമേ കോവിഡ്, ഹോങ്കോങ് സുരക്ഷാ നിയമനിര്‍മാണം, സിന്‍ജിയാങ്ങില്‍ ഉയിഗുറുകള്‍ക്കു നേരെയുള്ള പീഡനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയുമായി ഉരസലിലാണു യുഎസ്. പൗരത്വ വിഷയത്തിലൂടെ ബെയ്ജിങ്- വാഷിങ്ടന്‍ ബന്ധം കൂടുതല്‍ മോശമാകാനും സാധ്യത തെളിഞ്ഞു.
ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളാവുന്നതിന്റെ സൂചനകളാണ് യുഎസ് പുതിയ തീരുമാനത്തിലൂടെ നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി ഒരു നിലക്കും രാജിയാവില്ലെന്ന ട്രംപിന്റെ നിലപാടും പുതിയ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന.