Categories: NewsWorld

ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് മയാമിയില്‍ പിതാവിനും മകനും നേരെ വെടിവെച്ച് യു.എസ് പൗരന്‍

ഫലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് പിതാവിനും മകനും നേരെ വെടിയുതിര്‍ത്ത് യു.എസ് പൗരന്‍. അമേരിക്കയിലെ മയാമിയില്‍ ബീച്ചിലാണ് സംഭവം. ഫലസ്തീനികളാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്ന് ഇയാള്‍ പിന്നീട് പൊലീസിനോട് പറയുകയായിരുന്നു. മൊര്‍ദേചൈയ് ബ്രാഫ്മാന്‍ എന്നാണ് പ്രതിയുടെ പേര്.

‘ട്രക്ക് ഓടിച്ചു പോവുമ്പോള്‍ രണ്ടു പേരെ കണ്ടു. അവര്‍ ഫലസ്തീനികളാണെന്ന് തോന്നി. അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. രണ്ടു പേരേയും കൊന്നു’ നിസ്സാരമായാണ് അയാള്‍ പൊലീസിനോട് ഇങ്ങനെ പ്രതികരിച്ചത്. ഇരകളുടെ വാഹനത്തിന് നേരെ 17 തവണയാണ് അക്രമി വെടിയുതിര്‍ത്തത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു നടപടി.

ഒരാളുടെ ഷോള്‍ഡറിലാണ് വെടിയുണ്ട തുളഞ്ഞു കയറിയത്. മറ്റെയാളുടെ കയ്യിലും വെടിയുണ്ട പരുക്കേല്‍പിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ഇവര്‍ ഫല്‌സതീനികളാണോ എന്ന കാര്യം പൊലീസ് വെളിപെടുത്തിയിട്ടില്ല. ഇസ്രാഈലില്‍ നിന്ന് സന്ദര്‍ശനത്തിനെത്തിയവരാണെന്ന് മാത്രമാണ് പൊലിസ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, @South_Florida_Simchas എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇവരുടെ ചിത്രം പങ്കുവെച്ച് ഇസ്രാഈലി അച്ഛനും മകനുമെന്ന് പോസ്റ്റ് ഇട്ടിട്ടുണ്ട്.

ബ്രാഫ്മാന് മേല്‍ ഫെഡറല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ ചുമത്തണമെന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ മുസ്‌ലിം പൗരാവകാശ, അഭിഭാഷക സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാക് റിലേഷന്‍സിന്റെ (CAIR-Florida) ഫ്‌ളോറിഡ ചാപ്റ്റര്‍ ആവശ്യപ്പെട്ടു. ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം ആരംഭിച്ച ശേഷം നിരവധി അതിക്രമങ്ങളാണ് അമേരിക്കയില്‍ ഫലസ്തീനികള്‍ക്ക് നേരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ടെക്‌സാസില്‍ വെറും മൂന്നു വയസ്സുള്ള ഒരു പെണ്‍കുഞ്ഞിനെ 41കാരിയായ അമേരിക്കന്‍ വംശജ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത് അതിലൊന്നായിരുന്നു.

webdesk13:
whatsapp
line