വാഷിങ്ടന്‍: യു.എസിലെ കാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചുകയറി അക്രമം നടത്തിയ സംഭവം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്നും വേദനാജനകമാണെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നല്ലമനസുള്ള ജനങ്ങള്‍ വേണം. ഇച്ഛാശക്തിയുള്ള നേതാക്കള്‍ വേണം. അധികാരത്തിനും സ്വന്തം താല്‍പര്യങ്ങള്‍ക്കുമല്ലാതെ ജനങ്ങളുടെ നന്‍മക്കായി നിലകൊള്ളുന്ന നേതാക്കളായിരിക്കണമത് – ബൈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേരാണ് ബൈഡന് പിന്തുണയുമായി രംഗത്തെത്തിയത്. ലോകനേതാക്കളും സംഭവത്തെ ശക്തമായി അപലപിച്ചു.
ജോബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന്റെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. കലാപത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു.