ഷോര്‍ട്ട് വീഡിയോ സ്ട്രീമിങ് ആപ്ലിക്കേഷനായ ടിക് ടോക്കിന് യുഎസില്‍ വിലക്കേര്‍പ്പെടുത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോവുമെന്ന് യു.എസ് പ്രതിനിധി സഭ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി. യു.എസില്‍ നിന്നുള്ള ടിക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനക്ക് ലഭിക്കാനിടയുണ്ടെന്ന ആശങ്ക ഉയര്‍ത്തിയാണ് ഈ തീരുമാനം.
ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തണമെന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ സമ്മര്‍ദം നിലവില്‍ ഉയരുന്നുണ്ട്. അടുത്തിടെ യുഎസ് സര്‍ക്കാരിന്റെ ഉടമസ്ഥയിലുള്ള ഉപകരണങ്ങളില്ലൊം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.