Categories: Newsworld

തടവുകാരെ കൈമാറി യു.എസും റഷ്യയും; മധ്യസ്ഥ നിന്നത് യുഎഇ പ്രസിഡന്റും സൗദി കിരീടവകാശിയും

വാഷിങ്ടണ്‍: ‘മരണ വ്യാപാരി’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ആയുധ വ്യാപാരി വിക്ടര്‍ ബൗട്ടിനെ വിട്ടുനല്‍കി യു.എസ്. പകരം അമേരിക്കന്‍ ബാസ്‌കറ്റ്ബാള്‍ താരം ബ്രിട്ട്‌നി െ്രെഗനറെ റഷ്യയും കൈമാറി. അബുദാബിയില്‍ വെച്ചാണ് തടവുകാരുടെ ഇരു രാജ്യങ്ങളും കൈമാറിയത്.

വിമന്‍സ് നാഷനല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ഫീനിക്‌സ് മെര്‍ക്കുറിയുടെ താരമായ ഗ്രിനര്‍ (32) ഫെബ്രുവരി 17 നാണ് അറസ്റ്റിലായത്. രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ ബ്രിട്‌നിയെ കഞ്ചാവ് ഓയില്‍ കൈവശം വച്ചതിനാണ് റഷ്യ അറസ്റ്റ് ചെയ്തത്.

യു.എ.ഇ പ്രസിഡന്റും സൗദി കിരീടാവകാശിയുമാണ് ഇരു രാജ്യങ്ങള്‍ക്കും മധ്യസ്ഥ നിന്നത്.

Test User:
whatsapp
line