X

അമേരിക്കയില്‍ ആമസോണ്‍ ഡ്രോണ്‍ ഉപയോഗിച്ച് ഡെലിവറി ആരംഭിച്ചു.

അമേരിക്കയില്‍ ആമസോണ്‍ ഡ്രോണ്‍ ഉപയോഗിച്ച് സാ ധനങ്ങളുടെ ഡെലിവറി ആരംഭിച്ചു.കാലിഫോര്‍ണിയയിലും ടെക്‌സാസിലുമാണ് ഇത്. ഡെലിവറി കാലതാമസം നേരിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. ഒരുമണിക്കൂര്‍കൊണ്ട് ഓര്‍ഡറുകള്‍ എത്തിക്കാനാണ് ഇതുപയോഗിക്കുന്നത്. വ രുംനാളുകളില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് ഡ്രോണ്‍ ഡെലിവറി ആരംഭിക്കുമെന്ന് ആമസോണ്‍ അറിയിച്ചു. രണ്ടുവര്‍ഷം മുമ്പാണ് ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി ആമസോണിന് ഇതിന് അനുമതി നല്‍കിയത്. കോവിഡ് കാരണം അത് നീട്ടിവെക്കുകയായിരുന്നു.
ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ തന്നെ ഡ്രോണ്‍ ഉപയോഗിച്ച് ഡെലിവറി വേണോ എന്ന് സന്ദേശം നല്‍കാന്‍ കഴിയും. ഇതിന് പ്രത്യേകമായ അധികചെലവുണ്ട്. ആമസോണ്‍ പ്രൈം എയര്‍ സര്‍വീസ് എന്നാണ ്‌പേര്.

Chandrika Web: