X

എം.എല്‍.എ പരാതി കേള്‍ക്കാന്‍ തയ്യാറായില്ല്; തീ കൊളുത്തി രണ്ട് യുവാക്കളുടെ ആത്മഹത്യാ ശ്രമം

കരിംനഗര്‍: എം.എല്‍.എ പരാതി കേള്‍ക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് തെലങ്കാന എം.എല്‍.എയുടെ ഓഫീസിന് പുറത്ത് രണ്ട് യുവാക്കളുടെ ആത്മഹത്യാ ശ്രമം. തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എ രസമായി ബാലകൃഷ്ണയുടെ ഓഫീസിന് മുന്നില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കരിംനഗര്‍ സ്വദേശികളായ എം ശ്രീനിവാസ (25), വൈ പരശുരാമലു(23) എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരം അപേക്ഷ നല്‍കാന്‍ റവന്യൂ ഓഫീസിലെത്തിയ ഇവരോട് ഉദ്യോഗസ്ഥന്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ഇവരുടെ ആരോപണം.

ഇക്കാര്യത്തെക്കുറിച്ച് എംഎല്‍എയോട് പരാതി പറയാന്‍ ഒരു കൂട്ടം ഗ്രാമീണരോടൊപ്പമാണ് യുവാക്കള്‍ എംഎല്‍എ ഓഫീസിലെത്തിയത്. അഞ്ച് മണിക്കൂറോളം എംഎല്‍എയെ കാണാന്‍ ഓഫീസിന് പുറത്ത് കാത്തിരുന്നു. ഒടുവില്‍ കാണാന്‍ സാധിക്കില്ലെന്ന് അറിയിച്ചപ്പോളാണ് യുവാക്കള്‍ പ്രകോപിതരായത്. ഇതേത്തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് ഇരുവരും തീ കൊളുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ധനകാര്യ മന്ത്രി എട്ടേല രാജേന്ദര്‍ അറിയിച്ചു.

chandrika: