മുംബൈ: ഒരു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച നടി ഊര്‍മിള മതോണ്ഡ്കര്‍ ശിവസേനയില്‍ ചേരുന്നു. ഇവരുടെ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ഈയിടെ നടിയെ സേന സംസ്ഥാന ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു.
2019ലെ പൊതു തെരഞ്ഞെടുപ്പിന് ആറു മാസം മുമ്പാണ് ഇവര്‍ കോണ്‍ഗ്രസിലെത്തിയിരുന്നത്. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് ഇവരെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപിയുടെ സിറ്റിങ് എംഎല്‍എ ഗോപാല്‍ ഷെട്ടിയോട് ഊര്‍മിള തോല്‍ക്കുകയായിരുന്നു.
പിന്നാലെയാണ് രാഷ്ട്രീയകാരണങ്ങള്‍ പറഞ്ഞത് ഇവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നത്. രാജിക്കു പിന്നാലെ ഒരു പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.