ഊര്‍ജിതിന്റെ രാജി ആര്‍ എസ് എസ് അജണ്ടയെന്നും രാഹുല്‍

 

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഉര്‍ജിത് പട്ടേലിന്റെ രാജിക്കു പിന്നില്‍ ആര്‍.എസ്.എസ് അജന്‍ഡയാണെന്നു രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഭരണഘടനാ സ്ഥാപനങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ തകര്‍ക്കുകയാണ്. വിജയ് മല്യയെ ബ്രിട്ടനില്‍നിന്നു വിട്ടുകിട്ടുന്നതു സര്‍ക്കാരിന്റെ വിജയമല്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം ആര്‍.ബി.ഐ പ്രതിസന്ധിയെക്കുറിച്ചു സംസാരിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ചൊവ്വാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. എന്നാല്‍, ഉര്‍ജിത് പട്ടേല്‍ അതിസമര്‍ഥനായ സാമ്പത്തിക വിദഗ്ധനെന്നു നരേന്ദ്ര മോദി പറഞ്ഞു.
റിസര്‍വ് ബാങ്ക് സാമ്പത്തിക സ്ഥിരത കൈവരിച്ചത് ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലെന്നും പ്രധാനമന്ത്രി പുകഴ്ത്തി. പ്രവര്‍ത്തന സ്വാതന്ത്ര്യത്തെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞുനിന്നിരുന്ന ഉര്‍ജിത് പട്ടേലിന്റെ രാജി കേന്ദ്ര സര്‍ക്കാരിനും മോദിക്കും കനത്ത തിരിച്ചടിയാണ്.

chandrika:
whatsapp
line