X

ഉര്‍ജിത് പട്ടേലിന്റെ മാസ ശമ്പളം രണ്ടുലക്ഷം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ പ്രതിമാസ ശമ്പളം 2.09 ലക്ഷം രൂപയാണെന്ന് വിവരാവകാശ രേഖ. കേന്ദ്ര ബാങ്കാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ക്ക് നല്‍കുന്ന ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ബാങ്ക്‌സ് ഫ്‌ളാറ്റിലാണ്(ഡപ്യൂട്ടി ഗവര്‍ണറുടെ ഫ്‌ളാറ്റ്) ഉര്‍ജിത് പട്ടേല്‍ താമസം. 2.09 ലക്ഷം രൂപയാണ് ശമ്പളം, രണ്ടു കാര്‍, രണ്ടു ഡ്രൈവര്‍മാര്‍ എന്നിവയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

 

എന്നാല്‍ വീട്ടില്‍ സഹായത്തിന് ജീവനക്കാരെ നല്‍കുന്നില്ല. മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ വിരമിക്കുന്നതിന് തൊട്ടു മുമ്പത്തെ മാസം വാങ്ങിയ ശമ്പളം തന്നെ നിലവില്‍ ഉര്‍ജിത് പട്ടേലിനും ലഭിക്കുമെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സെപ്തംബര്‍ നാലിനാണ് രഘുറാം രാജന്‍ വിരമിച്ചത്. ആഗസ്തില്‍ അദ്ദേഹം വാങ്ങിയ ശമ്പളം 2.09 ലക്ഷം രൂപയായിരുന്നു. സെപ്തംബറിലെ നാലു ദിവസത്തെ സേവനത്തിന് 27,933 രൂപ നല്‍കിയതായും ആര്‍.ബി.ഐ വ്യക്തമാക്കി.

chandrika: