X

ഫുട്ബോള്‍ മത്സരത്തിനിടെ മൈതാനത്ത് മൂത്രമൊഴിച്ചു; തിരിഞ്ഞുനോക്കുമ്പോള്‍ ചുവപ്പുകാര്‍ഡുമായി റഫറി- വീഡിയോ

ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ മൂത്രമൊഴിച്ചതിന് കളിക്കാരന് റെഡ് കാര്‍ഡ്. പെറുവിലെ മൂന്നാം ഡിവിഷന്‍ ലീഗിലാണ് അതിവിചിത്രമായ സംഭവം നടന്നത്. ലീഗിലെ അത്‌ലറ്റികോ അവാജൂണ്‍ താരമായ സെബാസ്റ്റ്യൻ മുനോസിനാണ് മൂത്രമൊഴിച്ചതിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നത്. മത്സരത്തിനിടയിലുണ്ടായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അത്‌ലറ്റികോ അവാജുന്‍- കാന്റോര്‍സിലോ എഫ്‌സി മത്സരത്തിന്റെ 71-ാം മിനിറ്റിലായിരുന്നു സംഭവം. മത്സരം ഗോള്‍ രഹിത സമനിലയില്‍ നില്‍ക്കേ അവാജുന് അനുകൂലമായി കോര്‍ണര്‍ ലഭിച്ചു. ഇതിനിടെ കാന്റര്‍സിലോ ഗോള്‍കീപ്പര്‍ ലൂച്ചോ റൂയിസിന് പരിക്കേറ്റതിനാല്‍ മത്സരം അല്‍പ്പനേരം നിര്‍ത്തിവെക്കുകയും ചെയ്തു.

അതേസമയം സെറ്റ്പീസ് എടുക്കാന്‍ വേണ്ടി ഗ്രൗണ്ടിന്റെ കോര്‍ണര്‍ ഫ്‌ളാഗിനടുത്തേക്ക് മുനോസ് നടന്നുനീങ്ങിയിരുന്നു. മത്സരം തടസ്സപ്പെട്ടതുകൊണ്ടുതന്നെ ആ സമയം മുതലെടുത്ത് മുനോസ് ഫ്‌ളാഗിനടുത്ത് തിരിഞ്ഞുനിന്ന് മൂത്രമൊഴിച്ചു. ഇതുകണ്ട എതിര്‍ടീമിലെ കളിക്കാര്‍ ഉടനെ കാര്യം റഫറിയുടെ ശ്രദ്ധയില്‍പെടുത്തി.

തൊട്ടുപിന്നാലെ താരത്തിന് നേരെ ഓടിയെത്തിയ റഫറി റെഡ് കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ റഫറിയുടെ തീരുമാനത്തില്‍ മുനോസ് ഞെട്ടുന്നതും വീഡിയോയില്‍ കാണാം. പക്ഷേ കളിക്കളത്തില്‍ നിന്ന് പുറത്തുകടക്കുകയല്ലാതെ അദ്ദേഹത്തിന് മറ്റുമാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല.

 

webdesk13: