സുരക്ഷിതമായി വാഹനമോടിക്കാന്‍ ആവശ്യപ്പെട്ടതിന് ഡല്‍ഹിയില്‍ യുവാവിനെ കുത്തിക്കൊന്നു. പ്രതാപ് നഗര്‍ സ്വദേശിയായ അങ്കുറാണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സഹോദരന് ഹിമാന്‍ഷുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ച ദസറ മേളയില്‍ പങ്കെടുത്ത് ഇരുവരും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. സബോലി റോഡില്‍ എത്തിയ ഇരുവരും ബൈക്കില്‍ വന്ന മൂന്ന് പേരോട് സുരക്ഷിതമായി വാഹനമോടിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഘം ബൈക്കില്‍ നിന്ന് ഇറങ്ങി തര്‍ക്കമുണ്ടായി.
തുടര്‍ന്ന് പ്രതികളിലൊരാള്‍ കത്തിയെടുത്ത് ഇരുവരെയും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും തുടയിലും ആഴത്തില്‍ കുത്തേറ്റ അങ്കുറിനെ സഹോദരന് ആശുപത്രിയില്‍ എത്തച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള രണ്ട് പേര് ഒളിവിലാണ്.