X
    Categories: indiaNews

മകനോടുള്ള ദേഷ്യം; വളര്‍ത്തു നായയുടെ പേരില്‍ സ്വത്ത് എഴുതിവെച്ച് കര്‍ഷകന്‍

ചിന്ദ്വാര: സ്വത്തുമായി ബന്ധപ്പെട്ട് മാതാപിതാക്കളും കുട്ടികളുമായുള്ള തര്‍ക്കങ്ങള്‍ ഇപ്പോള്‍ സാധാരണ സംഭവമായിട്ടുണ്ട്. എന്നാല്‍, മകനോടുള്ള ദേഷ്യത്തിന് തന്റെ സ്വത്തിന്റെ ഒരു ഭാഗം തന്റെ വളര്‍ത്തു നായയുടെ പേരില്‍ എഴുതി വെച്ചിരിക്കുകയാണ് നാരായണന്‍ വര്‍മ്മ.

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ബാരിബഡ ഗ്രാമത്തിലെ ഓം നാരായണ്‍ വര്‍മ്മ (50) എന്ന കൃഷിക്കാരനാണ് തന്റെ വളര്‍ത്തു നായ ജാക്കിയുടെ പേരില്‍ രണ്ട് ഏക്കര്‍ ഭൂമി എഴുതി വച്ചത്. മകനുമായുള്ള കലഹമാണ് നാരായണന്‍ വര്‍മ്മയെ ഈ തീരുമാനത്തിലെത്തിച്ചത്. ബാക്കിയുള്ള സ്വത്ത് ഭാര്യ ചമ്പയ്ക്ക് (47) ലഭിക്കും. സത്യവാങ്മൂലത്തില്‍ തന്റെ വിശ്വസ്തനായ നായയെ തന്റെ നിയമപരമായ അവകാശിയാക്കാനും കര്‍ഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

‘എന്റെ ഭാര്യ ചമ്പയും വളര്‍ത്തുമൃഗമായ ജാക്കിയും എന്നെ സേവിക്കുന്നു, ഞാന്‍ ഇപ്പോള്‍ ആരോഗ്യവാനാണ്, അവര്‍ രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവരാണ്,’ കര്‍ഷകന്‍ പറഞ്ഞു. തന്റെ മരണശേഷം തന്റെ നായയെ പരിപാലിക്കുന്നവര്‍ക്ക് അവന്റെ മരണശേഷം ആ ഭൂമി ലഭിക്കുമെന്നും വര്‍മ്മ പരാമര്‍ശിച്ചു.

എന്നാല്‍ സംഭവം വാര്‍ത്തയായതോടെ വര്‍്മ്മയുടെ മകന്‍ ഗ്രാമ തലവനെ കണ്ട് പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ഗ്രാമ തലവന്‍ വര്‍മ്മയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ മകനോടുള്ള ദേഷ്യത്തിന്റെ പുറത്ത് എടുത്ത തീരുമാനം മാറ്റുകയാണെന്ന് വര്‍മ്മ തന്നെ അറിയിക്കുകയായിരുന്നു.

 

 

Test User: