ഉത്തർപ്രദേശിലെ ഝാൻസിയിൽ നടന്ന ഏറ്റുമുട്ടലിൽ ക്രിമിനൽ കേസ് പ്രതിയും മുൻ എംപിയുമായ അതിഖ് അഹമ്മദിന്റെ മകനുൾപ്പെടെ രണ്ടുപേരെ ഉത്തർപ്രദേശ് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ആതിഖ് അഹമ്മദിന്റെ മകൻ അസദ് , ഗുലാം എന്നിവരാണ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് സംഘത്തിന് നേരെ ഇവർ വെടിയുതിർക്കുകയായിരുന്നുവെന്നും പ്രതിരോധ നടപടിയിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞു. ഇവരിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ, പുതിയ സെൽഫോണുകൾ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.