X
    Categories: indiaNews

കടുത്ത ചൂടിനെ തുടർന്ന് യുപി ജില്ലാ ആശുപത്രിയിൽ മൂന്ന് ദിവസത്തിനുള്ളിൽ 54 പേർ മരിച്ചു, 400 പേർ ചികിത്സയിൽ

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 54 പേർ മരിക്കുകയും 400 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മരണത്തിന് വ്യത്യസ്ത കാരണങ്ങളുണ്ടെങ്കിലും കടുത്ത ചൂടാകാം കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. കടുത്ത ചൂട് കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി അവർ പറഞ്ഞു. കടുത്ത ഉഷ്ണതരംഗമാണ് യുപിയിൽ വീശിയടിക്കുന്നത്. മിക്ക സ്ഥലങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് താപനില മരണങ്ങളുടെ പെട്ടെന്നുള്ള വർദ്ധനവും പനി, ശ്വാസതടസ്സം, മറ്റ് പ്രശ്‌നങ്ങൾ എന്നിവയുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുകയാണ്. ഇന്നലെ 11 പേർ മരിച്ചതായി ജില്ലാ ആശുപത്രി ബല്ലിയയുടെ ഇൻ-ചാർജ് മെഡിക്കൽ സൂപ്രണ്ട് എസ്.കെ യാദവ് പറഞ്ഞു.

കണ്ടെത്താനാകാത്ത രോഗമുണ്ടോ എന്ന് അന്വേഷിക്കാൻ ലഖ്‌നൗവിൽ നിന്ന് ഒരു സംഘം വരുന്നുണ്ടെന്ന് അസംഗഡ് സർക്കിൾ അഡീഷണൽ ഹെൽത്ത് ഡയറക്ടർ ഡോ.ബിപി തിവാരി പറഞ്ഞു. വളരെ ചൂടും തണുപ്പും ഉള്ളപ്പോൾ, ശ്വാസകോശ രോഗികൾ, പ്രമേഹ രോഗികൾ, രക്തസമ്മർദ്ദമുള്ള രോഗികൾ എന്നിവർക്ക് അപകടസാധ്യത കൂടുതലാണ്. താപനില ഉയർന്നത് അവരുടെ മരണത്തിലേക്ക് നയിച്ചേക്കാം, ഡോ തിവാരി വ്യക്തമാക്കി രോഗികൾക്ക് സ്‌ട്രെച്ചറുകൾ ലഭിക്കാത്തത്ര തിരക്കാണ് ജില്ലാ ആശുപത്രിയിൽ ഉള്ളത്, കൂടാതെ നിരവധി പരിചാരകരും രോഗികളെ അത്യാഹിത വിഭാഗത്തിലേക്ക് ചുമലിലേറ്റി കൊണ്ടുപോകുന്ന കാഴ്ചയാണ് ആശുപത്രിയിൽ.

webdesk15: