കൊല്ലപ്പെട്ട ക്രിമിനൽ കേസിലെ പ്രതിയും മുന്‍ എംപിയുമായ അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫിന്റെയും കൊലപാതകത്തിന് മുഖ്യപ്രതിക്ക് സഹായം നല്‍കിയ മൂന്ന് പേരെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു.. ഒരുപ്രാദേശിക വാര്‍ത്താ വെബ്‌സൈറ്റില്‍ ജോലി ചെയ്യുന്ന മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവര്‍ പ്രതികളില്‍ ഒരാളായ തിവാരിക്ക് റിപ്പോര്‍ട്ടിംഗ് നടത്തേണ്ടത് എങ്ങനെയാണെന്നത് സംബന്ധിച്ച് പരിശീലനം നല്‍കിയതായും ക്യാമറ വാങ്ങാന്‍ സഹായം നല്‍കിയെന്നും പൊലീസ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉത്തര്‍പ്രദേശിലെ ബന്ദ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്
അതിഖിന്റെ കൊലപാതകത്തില്‍ ഉത്തർപ്രദേശിൽ മൂന്ന് പേര്‍ കസ്റ്റഡിയില്‍
Tags: MURDERutharpradesh
Related Post