Categories: indiaNews

പാകിസ്താന് വേണ്ടി ചാരവൃത്തിനടത്തിയ യുവാവ് യു.പിയിൽ പിടിയിൽ

പാകിസ്താന് വേണ്ടി ചാരവൃത്തിനടത്തിയ യുവാവ് യു.പിയിൽ പിടിയിൽ.കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ്ങാണ് ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സേനയുടെ പിടിയിലായത്.ഇയാൾ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്‌.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഇന്ത്യൻ ആർമിയിൽ താൽക്കാലിക തൊഴിലാളിയായി അരുണാചൽ പ്രദേശിൽ ഒമ്പത് മാസത്തോളം ശൈലേഷ് കുമാർ ജോലി ചെയ്തിരുന്നതായി എ.ടി.എസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.സൈനിക വാഹനങ്ങളുടെ ലൊക്കേഷനും പോക്കുവരവും അടക്കമുള്ള വിവരങ്ങളും ഫോട്ടോകളും ഐ.എസ്‌.ഐ ബന്ധമുള്ളവർക്ക് അയച്ചുകൊടു​ത്തുവെന്നാണ് ആരോപണം.സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഇയാൾ പങ്കുവെച്ചതായും എടിഎസ് സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

webdesk15:
whatsapp
line