ലക്‌നൗ: ഭര്‍ത്താവ് ആവശ്യത്തിലേറെ സ്‌നേഹിക്കുന്നത് ചൂണ്ടിക്കാട്ടി വിവാഹമോചന ഹര്‍ജിയുമായി യുവതി കോടതിയില്‍. ‘അദ്ദേഹം എന്നെ ആവശ്യത്തിലേറം സ്‌നേഹിക്കുന്നു.തെറ്റുകളെല്ലാം ക്ഷമിക്കുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു.ഇങ്ങനൊരാളുടെ കൂടെ ജീവിക്കാന്‍ എനിക്ക് പ്രയാസമുണ്ട്.അതിനാല്‍ വിവാഹമോചനം അനുവദിക്കണം’.എന്നാണ് ഹര്‍ജിയിലെ വാക്കുകള്‍.
എന്നാല്‍ യുവതിയുടെ ആവശ്യമറിഞ്ഞ് ഉത്തര്‍പ്രദേശ് സംഭാലിലെ ശരി അത്ത് കോടതി വിസ്മയിച്ചു.18 മാസത്തെ ദാമ്പത്യത്തിന് ശേഷം ഭര്‍ത്താവിന്റെ സ്‌നേഹം ഉള്‍കൊള്ളാന്‍ തനിക്ക് സാധിക്കുന്നില്ലെന്ന് യുവതി വിശദീകരിച്ചു. എന്നാല്‍ മറ്റെന്തെങ്കിലും ഗുരുതരമായ ആരോപണം ഭര്‍ത്താവിനെതിരെയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
താന്‍ ഭാര്യയുടെ സന്തോഷം മാത്രമാണ് ആഗ്രഹിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഭര്‍ത്താവ് വിവാഹമോചനം അനുവദിക്കരുതെന്ന് കോടതിയോട് അപേക്ഷിച്ചു. യുവതിയുടെ ആവശ്യം കോടതി നിരസിച്ചെങ്കിലും യുവതി പിന്മാറാന്‍ തയ്യാറായിരുന്നില്ല. യുവതി പഞ്ചായത്തിനെ സമീപിച്ചു. എന്നാല്‍ അവരും വിസമ്മതിച്ചതോടെ തല്‍ക്കാലം വഴിയടഞ്ഞു.