ലഖ്നൗ: കൂട്ടബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടെന്നു കരുതി നിന്നും 25 കാരിയെ കാറില്‍ നിന്നും ജീവനോടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. യുപിയിലെ ഉന്നാവോ ജില്ലയിലാണ് വീണ്ടും രാജ്യത്തെ ഞെട്ടിക്കുന്ന സത്രീപീഡനം നടന്നത്.
അനന്തരവനും ഇയാളുടെ സുഹൃത്തിനുമൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന 25 കാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്. കാറില്‍ വെച്ച് യുവതിയെ ഇവര്‍ കൂട്ടബലാത്സംഗം ചെയ്യാനുള്ള ശ്രമത്തില്‍ യുവതി കൊല്ലപ്പെട്ടെന്നു കരുതി റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ അനന്തരവവന്‍ അടക്കം രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഉന്നാവോ പൊലീസ് സൂപ്രണ്ട് ആനന്ദ് കുല്‍ക്കര്‍ണി പറഞ്ഞു.
കാറില്‍ സഞ്ചരിക്കുന്നതിനെ ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയില്‍ വെച്ച് യുവാക്കള്‍ യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പീഡനം ചെറുത്ത യുവതിയെ യുവാക്കള്‍ അക്രമിച്ചു കീഴടക്കാന്‍ ശ്രമിച്ചു. എന്നല്‍ പ്രതികളിലൊരാല്‍ യുവതിയുടെ കഴുത്ത് ബെല്‍റ്റ് കൊണ്ട് മുറുക്കുയതിന് തുടര്‍ന്ന് യുവതി ബോധരഹിതയായി. ഇതോടെ, യുവതി മരിച്ചെന്നു കരുതി പ്രതികള്‍ ഓടുന്ന കാറില്‍ നിന്നും 25 കാരിയെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു, യുവതിയുടെ പരാതി ഉദ്ധരിച്ച് ഉന്നാവോ പോലീസ് പറഞ്ഞു.
ഗുരുതരപരുക്കുകളോടെ റോഡില്‍ രക്തംവാര്‍ന്നു കടന്ന യുവതിയെ എക്സ്പ്രസ് വേ ജീവനക്കാരാണ് കണ്ടെത്തിയത്. ഉടമെ ആശുപത്രിയില്‍ ആക്കിയത്. സംഭവത്തില്‍ രണ്ടു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഉന്നാവോ പൊലീസ് സൂപ്രണ്ട് ആനന്ദ് കുല്‍ക്കര്‍ണി പറഞ്ഞു