രാജ്യത്ത് പ്രതിവര്‍ഷം മനുഷ്യാവകാശ ലംഘന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് കണക്ക് പുറത്ത് വിട്ടത്.മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്ത കണക്കുകളാണിത്.
രാജ്യത്ത് മനുഷ്യാവകാശ ലംഘന കേസുകള്‍ വര്‍ധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആഭ്യന്ത്രസഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നല്‍കുകയായിരുന്നു. ഡി.എം.കെ എം.പി എം ഷന്‍മുഖത്തെ ചോദ്യത്തിനാണ് നിത്യാനന്ദ് മറുപടി നല്‍കിയത്.
89,584 മനുഷ്യാവകാശ ലംഘന കേസുകളായിരുന്നു ഇന്ത്യയില്‍ 2018-19 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2019-20 ല്‍ അത് 76,628 ആയി കുറഞ്ഞു. 2020-21 ല്‍ 74,968 ആയി വീണ്ടും കുറഞ്ഞു. എന്നാല്‍ 64,170 കേസുകള്‍ 2021-22ല്‍ ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്.
ഉത്തര്‍പ്രദേശില്‍ മാത്രം 2018-19ല്‍ 41,947, 2019-20ല്‍ 32,693, 2020-21ല്‍ 30,164, 2021-22ല്‍ 24,242 എന്നിങ്ങനെ കേസുകളും റിപ്പോര്‍ട്ട് ചെയ്ത്കഴിഞ്ഞു.