ന്യൂഡല്‍ഹി: ഇന്ത്യ- സിംഗപ്പൂര്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകള്‍ ബന്ധിപ്പിച്ചു. ഇന്ത്യയുടെ യു.പി.ഐയും സിംഗപ്പൂരിന്റെ പേ നൗവുമാണ് സംയോജിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂംഗിന്റെയും സാന്നിധ്യത്തില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസും മോണിട്ടറി അതോറിറ്റി ഓഫ് സിംഗപ്പൂരിന്റെ മാനേജിംഗ് ഡയറക്ടര്‍ രവി മേനോനും സംയുക്തമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പണമിടപാടുകളില്‍ നിര്‍ണായക മുന്നേറ്റമാണ് യു.പി.ഐ- പേനൗ സഹകരണത്തിലൂടെ സാധ്യമായിരിക്കുന്നത്.
ഇനി മുതല്‍ യു.പി.ഐ വഴി രാജ്യത്തിനകത്ത് പണമിടപാടുകള്‍ നടത്തുന്നത് പോലെ സിംഗപ്പൂരിലേക്കും നടത്താനാവും. പ്രതിദിനം 60000 രൂപ വരെയുള്ള ഇടപാടുകളാണ് നടത്താനാവുക.