ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ന.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 90,928 രോഗബാധയാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ജൂണ്‍ 19ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. 325 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,82,876 ആയി.
സജീവ കേസുകള്‍ 2,85,401 ആയും ഉയര്‍ന്നു. കോവിഡിനൊപ്പം തന്നെ ഒമിക്രോണ്‍ കേസുകളും വര്‍ധിക്കുന്നുണ്ട്. 2,630 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലാണ് കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ളത്. 767 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 465, കേരളത്തില്‍ 234, രാജസ്ഥാന്‍ 236, ഗുജറാത്ത് 204, തമിഴ്‌നാട് 121 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ ലക്ഷ്മി നാരായണ്‍ നഗറില്‍ 73 കാരന്‍ ഒമിക്രോണ്‍ ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്ന ഇയാള്‍ക്ക് യാത്ര ചെയ്ത പശ്ചാത്തലവും ഉണ്ടായിരുന്നില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ലോകത്ത് ഇതുവരെ 108 പേരാണ് ഒമിക്രോണ്‍ ബാധിച്ച് മരിച്ചത്. അതേസമയം ഒമിക്രോണ്‍ ബാധിച്ച 828 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് എന്നത് ആശ്വാസകരമായ വാര്‍ത്തയാണ്.
കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കര്‍ണാടകക്കു പുറമെ തമിഴ്‌നാട്ടിലും രാത്രി കര്‍ഫ്യൂവും വാരാന്ത്യ കര്‍ഫ്യുവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നു മുതല്‍ രാത്രി കര്‍ഫ്യുവും ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണുമാണ് തമിഴ്‌നാട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് ഒഴികെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും തീരുമാനിച്ചു.
വെള്ളിയാഴ്ച രാത്രി ആരംഭിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിക്കുന്ന വാരാന്ത്യ കര്‍ഫ്യു ആണ് കര്‍ണാടകയില്‍ തീരുമാനിച്ചിരിക്കുന്നത്. വാരാന്ത്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളുടെ വരവ് നിയന്ത്രിക്കുക, കൂടിച്ചേരലുകള്‍ ഒഴിവാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് കര്‍ണാടക സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഗോവ, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യൂവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാനും തീരുമാനിച്ചിരുന്നു.
യു.പിയില്‍ പത്താം തരം വരെയുള്ള ക്ലാസുകള്‍ ഈ മാസം 14 വരെ അടച്ചിടും. മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍, കേരള, തമിഴ്‌നാട്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ സ്ഥിതി ആശങ്കാജനക മാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.